Breaking News
ആവശ്യത്തിന് കിട്ടാനില്ല; ബാംബൂ കോർപ്പറേഷൻ മുളം കൃഷിയിലേക്ക്
തിരുവനന്തപുരം: മുള ക്ഷാമം പരിഹരിക്കാൻ ബാംബൂ കോർപറേഷൻ കേരളമൊട്ടാകെ മുള നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറത്തെ കാമ്പസിലെ 300 ഹെക്‌ടറിൽ മുള വച്ചുപിടിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. കണ്ണൂരിലെ ആറളം ഫാം ഉൾപ്പെടെ മറ്റ് ആറിടത്തും ഉടൻ നടും. ആസ്‌പർ, ബാൽക്കോ എന്നീ ഇനങ്ങളാണ് നടുന്നത്. 5 വർഷത്തിന് ശേഷം വെട്ടി ഉപയോഗിക്കും.കാമ്പസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പദ്ധതി വ്യാപിപ്പിക്കും. നാഷണൽ ബംബൂ മിഷനും സംസ്ഥാന സർക്കാരും സംയുക്തമായാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. നിലവിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന മുളയിൽ നിന്നാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇത് തീരെ കുറവാണ്.
മുളയുടെ ജന്മദേശം ഇന്ത്യയാണെങ്കിലും ഏറ്റവും കൂടുതൽ മുളകളുള്ളത് ചൈനയിലാണ്. കേരളത്തിലും മാർക്കറ്റിൽ ചൈനയിൽ നിന്നെത്തുന്ന മുള ഉത്‌പനങ്ങളാണ് ഭൂരിഭാഗവും. വിപണിയിലെ ഈ ഭീഷണി അവസാനിപ്പിക്കാൻ കൂടിയാണ് മുള നട്ടുപിടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബാംബൂ ബസാറുകൾ ടൂറിസം സ്‌പോട്ടുകളിൽ വ്യാപിപ്പിക്കും. നിലവിൽ മാനന്തവാടിയിൽ മാത്രമാണ് ബാംബൂ ബസാറുളളത്. മൂന്നാറിലും കുമരകത്തും ബസാർ തുറക്കാൻ നടപടികൾ ആരംഭിച്ചു.
ഓഫീസുകളിൽ മുള കർശനം
സർക്കാർ ഓഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും ഓഫീസ് സ്റ്റേഷനറികൾ മുള കൊണ്ട് നിർമ്മിച്ചതായിരിക്കണമെന്ന് ഒന്നര വർഷം മുമ്പ് ഉത്തരവിറങ്ങിയെങ്കിലും കർശനമാക്കിയിട്ടില്ല.പരിസ്ഥിതിക്ക് ഗുണം’പൊയസിയെ’ എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരിനം പുല്ലാണ് മുള. മറ്റ് വൃക്ഷങ്ങളേക്കാൾ 30 ശതമാനം അധികം ഓക്‌സിജൻ മുളകൾ പുറത്തുവിടും. ശക്തമായ കാറ്റിലും മറിഞ്ഞുവീഴാത്ത മുള മണ്ണൊലിപ്പും തടയും.
ആയുർവേദ മരുന്ന്
കഫം, പിത്തം രോഗങ്ങൾക്കും വ്രണങ്ങൾ ഉണങ്ങാനുള്ള മരുന്നായും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. മുള അരിക്കും ഔഷധഗുണമുണ്ട്.വ്യാപകമായി മുള നട്ടുപിടിപ്പിക്കുന്നതോടെ ക്ഷാമം തീരും.
സംസ്ഥാനം പരിസ്ഥിതി സൗഹൃദമാകും
ഓഫീസ് സ്റ്റേഷനറികൾ
പെൻ ഹോൾഡർ: ₹ 180
ഫയൽ ട്രേ: 550
ഫയൽ പാഡ് : 120
പേപ്പർ വെയ്റ്റ് : 75
വേയ്‌സ്റ്റ് ബിൻ : 350
വിസിറ്റിംഗ് കാർഡ് & പെൻ ഹോൾഡർ :450
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login