കൊല്ലം ∙ കോവിഡ് മൂന്നാം തരം സാധ്യത സംസ്ഥാനത്ത് തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കെ, സംസ്ഥാനത്ത് ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. കൂട്ട സ്ഥലംമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
നേരത്തെ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എ) ജില്ലാ പ്രോഗ്രാം മാനേജർമാരെ ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. അതേസമയം, ഡി.എം.ഒ.മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളെ വകുപ്പ് അധികൃതർ ഇതു നിഷേധിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തൃശൂർ, കൊല്ലം, വയനാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫിസർമാരെയാണ് സ്ഥലം മാറ്റിയത്. അഡീഷനൽ ഡയറക്ടർ, ഡപ്യുട്ടി ഡയറക്ടർ ഉൾപ്പെടെ 22 പേർക്കാണ് സ്ഥലം മാറ്റം.
ആരോഗ്യവകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് കേഡർ ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിന് അപേക്ഷ പോലും ക്ഷണിക്കാതെയാണു കൂട്ടസ്ഥലംമാറ്റമെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് കഴിഞ്ഞ ദിവസം മാത്രമാണ് അപേക്ഷ ക്ഷണിച്ചത്. സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ ഓരോരുത്തരുടെയും അപേക്ഷ പരിഗണിച്ചോ ഭരണപരമായ സൗകര്യത്തിനു സ്ഥലംമാറ്റം ആവശ്യമാണെന്നു സർക്കാരിനു തോന്നുന്നുണ്ടെങ്കിലോ സ്ഥലംമാറ്റം ആവാം.
എന്നാൽ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നാണ് ആരോഗ്യവകുപ്പിലെ ചർച്ച. സർവീസിൽനിന്നു വിരമിക്കാൻ 2 വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള ജില്ലാ മെഡിക്കൽ ഓഫിസർമാരെപ്പോലും സ്ഥലം മാറ്റിയതോടെ മാനദണ്ഡങ്ങൾ ഏതോ താൽപര്യത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നു വ്യക്തം.
സ്കൂളുകളും കോളജുകളും തുറന്നതോടെ കോവിഡ് വ്യാപനത്തിന്റെ നിരക്കിൽ ചെറിയ വർധന രേഖപ്പെടുത്തിത്തുടങ്ങിയ സ്ഥിതിക്കു കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കേണ്ട ഘട്ടത്തിലാണു ഓരോ ജില്ലകളിലും ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നവർക്കുള്ള സ്ഥലംമാറ്റം.
കോവിഡ് പ്രതിരോധ– ചികിത്സാ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ സേവനം കാഴ്ചവച്ചവരാണു സ്ഥലംമാറ്റപ്പെട്ടവരിൽ ഭൂരിഭാഗവും. തലസ്ഥാന ജില്ലയിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ അധികച്ചുമതല വഹിച്ചിരുന്ന ഡപ്യുട്ടി ഡയറക്ടർ കൂടിയായ അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസറെ മാറ്റിയപ്പോൾ പകരം ഡിഎംഒ യെ നിയമിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. പകരം വീണ്ടും മറ്റൊരു ഡപ്യുട്ടി ഡയറക്ടറെ പൂർണ അധികച്ചുമതല നൽകി നിയമിച്ചിരിക്കുകയാണ്.
സ്ഥലം മാറ്റ പട്ടിക ഇങ്ങനെ. പേരും സ്ഥാനവും സ്ഥലംമാറ്റപ്പെട്ട സ്ഥലവും എന്ന ക്രമത്തിൽ:
1. ഡോ. ജയശ്രീ
(ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, കോഴിക്കോട്)– എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ.
2. ഡോ. എൻ.കെ കുട്ടപ്പൻ (അഡീഷനൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, എറണാകുളം)– ജില്ലാ മെഡിക്കൽ ഓഫിസർ, തൃശൂർ
3. ഡോ. കെ.ജെ റീന ( അഡീഷനൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, തൃശൂർ)– ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ട്രെയിനിങ് ആൻഡ് അഡ്മിനിസ്ട്രേഷേൻ വിഭാഗം അഡീഷനൽ ഡയറക്ടർ.
4. ഡോ. എ. സമീറ ( അഡീഷനൽ ഡയറക്ടർ, െട്രയിനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ഡയറക്ടറേറ്റ്)– ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ (മെഡിക്കൽ), ഡയറക്ടറേറ്റ്
5. ഡോ. ബിന്ദു മോഹൻ ( അഡീഷനൽ ഡയറക്ടർ, ഡയറക്ടറേറ്റ്)– ജില്ലാ മെഡിക്കൽ ഓഫിസർ, കൊല്ലം
6. ഡോ. ശ്രീലത (ജില്ലാ മെഡിക്കൽ ഓഫിസർ കൊല്ലം)– അഡീഷനൽ പ്രോജക്ട് ഡയറക്ടർ– കെഎസ്എസിഎസ് (ബ്ലഡ് സേഫ്റ്റി)
7. ഡോ. ആർ രേണുക ( ജില്ലാ മെഡിക്കൽ ഓഫിസർ, വയനാട്)– ജില്ലാ മെഡിക്കൽ ഓഫിസർ മലപ്പുറം
8. ഡോ. കെ. സക്കീന ( ജില്ലാ മെഡിക്കൽ ഓഫിസർ), മലപ്പുറം)– ജില്ലാ മെഡിക്കൽ ഓഫിസർ, വയനാട്.
9. ഡോ.എൻ രാജേന്ദ്രൻ ( അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസ് കോഴിക്കോട്)– സൂപ്രണ്ട്, ജനറൽ ആശുപത്രി, കോഴിക്കോട്.
10. ഡോ. ഉമ്മർ ഫറൂഖ്( സൂപ്രണ്ട്, ജനറൽ ആശുപത്രി, കോഴിക്കോട്)– അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫി്, കോഴിക്കോട് (അഡീഷനൽ ചാർജ്)
11. ഡോ. രമാദേവി ( സൂപ്രണ്ട്, ജില്ലാ ആശുപത്രി, പാലക്കാട്)– ജില്ലാ മെഡിക്കൽ ഓഫിസർ, പാലക്കാട്)
12. ഡോ. കെ.പി റീത്ത ( അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ, പാലക്കാട്)– സൂപ്രണ്ട്, ജനറൽ ആശുപത്രി, തൃശൂർ.
13. ഡോ എൽ അനിതകുമാരി ( ജില്ലാ മെഡിക്കൽ ഓഫിസർ, ആലപ്പുഴ)– ജില്ലാ മെഡിക്കൽ ഓഫിസർ, പത്തനംതിട്ട
14. ഡോ. ജമുന വർഗീസ് ( സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ)– ജില്ലാ മെഡിക്കൽ ഓഫിസർ, ആലപ്പുഴ
15. ഡോ. എഎൽ ഷീജ ( ജില്ലാ മെഡിക്കൽ ഓഫിസർ, പത്തനംതിട്ട)– സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ
16. ഡോ. ജോസ് ജി ഡിക്രൂസ് (ഡപ്യുട്ടി ഡയറക്ടർ, അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസ്, തിരുവനന്തപുരം)– ജില്ലാ മെഡിക്കൽ ഓഫിസറുടെ പൂർണ അധികച്ചുമതല)
17. ഡോ.െക.എസ് ഷിനു (ഡപ്യുട്ടി ഡയറക്ടർ, അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസർ (അഡീഷനൽ ചുമതല, തിരുവനന്തപുരം)– ഡപ്യുട്ടി ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്.
18. ഡോ. കെ.കെ ശാന്ത ( ഡപ്യുട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്)– സൂപ്രണ്ട്,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം)
19. ഡോ. പ്രീതി ജയിംസ് (ഡപ്യുട്ടി ഡയറക്ടർ, സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം)– അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ, തിരുവനന്തപുരം
20. ഡോ. ശ്രീദേവി ( സൂപ്രണ്ട്, ജനറൽ ആശുപത്രി, തൃശൂർ)– സൂപ്രണ്ട്, ജനറൽ ആശുപത്രി, പാലക്കാട്
21. ഡോ. പ്രിയ ( ജില്ലാ മെഡിക്കൽ ഓഫിസർ, ഇടുക്കി)– ജില്ലാ മെഡിക്കൽ ഓഫിസർ, കോട്ടയം
22. ഡോ. ജേക്കബ് വർഗീസ് ( ജില്ലാ മെഡിക്കൽ ഓഫിസർ, കോട്ടയം)– ജില്ലാ മെഡിക്കൽ ഓഫിസർ, ഇടുക്കി.
You must be logged in to post a comment Login