കൊച്ചി: ചെറുകിട നാമമാത്ര കര്‍ഷകരുടെ ഇടയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കാര്‍ഷിക വിളകൾ ഉത്പാദിപ്പിയ്ക്കുന്നതിനായി പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിൽ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. 2,000 രൂപ വീതം മൂന്ന് ഘട്ടങ്ങൾ ആയാണ് പണം അക്കൗണ്ടിൽ എത്തുന്നത്. https://pmkisan.gov.in/എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതിയ കർഷക രജിസ്ട്രേഷൻ ഉൾപ്പെടെ സാധ്യമാണ്. വെബ്‌സൈറ്റിലെ Farmers Corner എന്ന വിഭാഗത്തിൽ ആധാർ വിവരങ്ങൾ നൽകുന്നതിന് ഒപ്പം ഗുണഭോക്തൃ നില, ഗുണഭോക്തൃ പട്ടിക, രജിസ്റ്റർ ചെയ്ത കർഷകൻെറ ഇപ്പോഴത്തെ നില എന്നിവയെല്ലാം പരിശോധിയ്ക്കാനാകും. കിസാൻ സമ്മാൻ നിധിയിലേക്ക് ഇപ്പോൾ പുതിയ അപേക്ഷ സമര്‍പ്പിക്കാം.
✅ റേഷൻ കാർഡിൽ പേരുള്ള സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞതോ കൂടിയ തോ ആയ ഭൂ പരിധി നിശ്ചയിച്ചിട്ടില്ല. പുതിയ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരാണ് കർഷകരെ നിർണ്ണയിക്കുന്നത്.
✅ ഒരു റേഷൻ കാർഡിൽ സ്വന്തം പേരിൽ കൃഷി ഭൂമിയുള്ള 18 വയസ്സ് കഴിഞ്ഞ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ അവർക്കും പിഎം കിസാൻ സമ്മാൻ നിധിക്ക് അപേക്ഷ സമർപ്പിക്കാം. അവർക്കും വർഷത്തിൽ 6000 രൂപ സഹായ നിധി ലഭിക്കുന്നതാണ്.
✅ പദ്ധതി പ്രകാരമുളള ആനുകൂല്യം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം നേരിട്ടെത്തും. നിരവധി പേർക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം.
❌ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
❌ കേന്ദ്ര- സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.
❌ കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്നും വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന (രജിസ്റ്റര്‍ ചെയ്ത) ഡോക്ടര്‍മാർ, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്‍റ് തുടങ്ങിയവര്‍ക്കും അവസാന അസസ്മെന്‍റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.
✅ 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക.
❌ അതായത് 2019 ഫെബ്രുവരി 1 ന് ശേഷം ഭൂമിവാങ്ങിയവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.
✅ കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ഡിജിറ്റൽ സേവാ CSC സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. CSC സെന്ററുകളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ആപ്ലിക്കേഷൻ അതാത് കൃഷി ഭവനിൽ ഏൽപ്പിക്കണം. കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്.
✅ പദ്ധതി പ്രകാരമുള്ള ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.. രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു.
📌️ ആവശ്യമുള്ള രേഖകൾ:-
1, റേഷൻ കാർഡ്
2, ആധാർ കാർഡ്
3, ബാങ്ക് പാസ്ബുക്ക്
4, നികുതി റസീറ്റ്
You must be logged in to post a comment Login