Breaking News
എം.എസ്.എഫ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
ഇരിട്ടി :ഹയർ സെക്കന്ററി ആദ്യ വർഷ പ്രവേശനത്തിനായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും അർഹരായ വിദ്യാർത്ഥികൾക്കെല്ലാം തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. റംഷാദ് മുഖ്യ പ്രഭാഷണം നടത്തി. വി. ശമൽ, എം. മുബഷിർ, അഫ്‌നാൻ പുഴക്കര, സഹൽ പുഴക്കര, കെ.ആർ. അജ്‌സൽ, ഹിലാൽ മുഹമ്മദ്,അർഷിദ്, സഫ്‌വാൻ, ഷാനിദ്, അമീർ മുഴക്കുന്ന്, അജ്നാസ് ചാക്കാട് എന്നിവർ സംസാരിച്ചു.
Breaking News
കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.പെറ്റി കേസ് എടുക്കുമ്പോൾ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോധ്യപ്പെടുത്തും.ഏത് സാഹചര്യത്തിലും മിന്നൽ പണിമുടക്കുകൾ നടത്തുകയില്ല.
അനാവശ്യ സമരത്തിന് ആഹ്വാനം ചെയ്യുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും.ചർച്ചയിൽ എ.ഡി.എം സി. പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനൽ എസ്പി കെ. വി വേണുഗോപാലൻ, ആർടിഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടനകൾ, ബസ് തൊഴിലാളി യൂനിയനുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Breaking News
കൊടിമരം സ്ഥാപിക്കുന്നതിൽ തർക്കം: എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം, കണ്ണൂർ ഐ.ടി.ഐ അനിശ്ചിതകാലത്തേക്ക് അടച്ചു
കണ്ണൂർ: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ.ഐ.ടി.ഐയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തെത്തുടർന്ന് ഐ.ടി.ഐക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് കണ്ണൂർ എ.സി.പി അറിയിച്ചു.
എസ്.എഫ്.ഐക്ക് വലിയ ആധിപത്യമുള്ള കണ്ണൂർ ഗവ. ഐ.ടി.ഐയില്‍ ഏതാനും മാസങ്ങൾക്കുമുൻപാണ് കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞദിവസം കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് ബുധനാഴ്ച രാവിലെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇതിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇതിനെച്ചൊല്ലി സംഘർഷവും നടന്നിരുന്നു.
കഴിഞ്ഞദിവസത്തെ സംഘർഷത്തിലുൾപ്പെട്ട ചില കെ.എസ്.യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ ഉപരോധം പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ നടന്നിരുന്നു. ബുധനാഴ്ച തിരഞ്ഞെടുപ്പ് നാമനിർദേശം നൽകാനും പ്രിൻസിപ്പാളിനെ കാണാനും പുറത്തുനിന്നുള്ള കെ.എസ്.യു പ്രവർത്തകർ ഇവിടേക്കെത്തിയിരുന്നു. ഇവർ കൊടിമരം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ കൊടി സ്ഥാപിക്കാൻ കഴിയില്ലെന്ന് പോലീസ് ഇവരോട് പറഞ്ഞു.
ഈ സമയം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റെയും ജില്ലാ നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കേ കെ.എസ്.യു പ്രവർത്തകർ കൊടി കെട്ടി. തുടർന്ന് രണ്ട് കൂട്ടരും ഇരുചേരികളിലായി നിൽക്കുമ്പോൾ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഈ കൊടി എടുത്തുമാറ്റിയതാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഇരു സംഘടനകളുടേയും പ്രവർത്തകർ പരിക്കുണ്ട്.
Breaking News
കണിച്ചാർ പഞ്ചായത്ത് ആര് ഭരിക്കും ; നാളെ അറിയാം
കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 76.4% പോളിംഗ് നടന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. 1162 വോട്ടര്‍മാരില്‍ 888 പേര്‍ ഓടപ്പുഴ ഗവ. എല്‍.പി. സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. എല്‍. ഡി. എഫിലെ രതീഷ് പൊരുന്നന്‍, യു.ഡി .എഫിലെ സിന്ധു ചിറ്റേരി, എന്‍.ഡി.എയുടെ സിന്ധു പവി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. കോൺഗ്രസ് റിബൽ പി.സി.റിനീഷ്, അപര സ്ഥാനാർഥി സിന്ധു എന്നിവരും മത്സര രംഗത്തുണ്ട്. എല്‍.ഡി.എഫിന് ഏഴും യു. ഡി. എഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത് . സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍.ഡി. എഫ് അംഗം വി.കെ.ശ്രീകുമാര്‍ രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വാര്‍ഡിലെ വിജയം ഇരു മുന്നണിക്കും നിര്‍ണായകമാണ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന് തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളില്‍ നടക്കും.എൽ. ഡി. എഫ് വിജയിച്ചാൽ പഞ്ചായത്ത് ഭരണം ആന്റണി സെബാസ്റ്റ്യന് നിലനിർത്താം. മറിച്ചാണെങ്കിൽ നഷ്ടപ്പെട്ട ഭരണം യു.ഡി.എഫിനൊപ്പമാവും. 11 മണിയോടെ ഫലം അറിയാനാവും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login