Connect with us

Breaking News

സി.പി.എം. സമ്മേളനം; കെ.പി. സുരേഷ്‌കുമാറിനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ വീണ്ടും നീക്കം

Published

on


നിടുമ്പൊയിൽ(കണ്ണൂർ): സഹകരണ ആസ്പത്രി സൊസൈറ്റി വില്പന വിവാദത്തെത്തുടർന്ന് പാർട്ടി അച്ചടക്ക നടപടിക്ക് മുൻപ് വിധേയനായ സി.പി.എം മുൻ ഏരിയാ കമ്മിറ്റിയംഗവും കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.പി. സുരേഷ്‌കുമാറിനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ വീണ്ടും നീക്കം. സുരേഷ്‌കുമാർ അംഗമായിട്ടുള്ള നിടുമ്പൊയിൽ ലോക്കലിലെ ഞാലിൽ ബ്രാഞ്ച് സമ്മേളനത്തിൽ നിന്നുള്ള ലോക്കൽ സമ്മേളന പ്രതിനിധികളിൽ സുരേഷിനെ ഉൾപ്പെടുത്താത്തതാണ് വിവാദമാവുന്നത്. 

സെപ്തംബർ 22ന് നടന്നബ്രാഞ്ച് സമ്മേളനത്തിൽ പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ. ശശീന്ദ്രൻ, നിടുമ്പൊയിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയൻ, ലോക്കൽ കമ്മിറ്റിയംഗം വി.ജി. രാജീവൻ എന്നിവർ മേൽ ഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

ബ്രാഞ്ചിൽ നിന്ന് ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെ തിരഞ്ഞെടുത്തപ്പോൾ സുരേഷ്‌കുമാറിനെ മന:പൂർവ്വം ഒഴിവാക്കിയതാണ് വിവാദമായത്. പാർട്ടി നടപടിക്ക് വിധേയനായ വ്യക്തിയെ ലോക്കൽ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന്മേൽ ഘടകത്തെ പ്രതിനിധീകരിച്ച ഒരംഗം അഭിപ്രായപ്പെട്ടതും വിവാദമായി. സുരേഷിനെ ഒഴിവാക്കി അഞ്ച് പേരെ ലോക്കൽ സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പിന്നീട് അടിയന്തര ബ്രാഞ്ച് യോഗം ചേരുകയും സുരേഷ്‌കുമാറിനെ ലോക്കൽ സമ്മേളനത്തിനുള്ള പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

സഹകരണ ആസ്പത്രി വില്പന വിവാദത്തിൽ ആരോപണ വിധേയരായ നേതാക്കളിൽ പലരെയും അച്ചടക്ക നടപടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. അക്കാലത്ത് ആസ്പത്രി സൊസൈറ്റിയുടെ പ്രസിഡന്റ് ചുമതല വഹിച്ചിരുന്നുവെന്ന കാരണത്തിൽ സുരേഷ്‌കുമാറിനെ മാത്രം അച്ചടക്ക നടപടിക്ക് വിധേയനാക്കിയത് പാർട്ടിക്കുള്ളിൽ വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ജനകീയനും പാർട്ടി അണികൾക്കിടയിൽ സ്വാധീനവുമുള്ള സുരേഷിനെ ഒതുക്കാൻ ഗൂഡശ്രമം നടന്നുവെന്നാണ് അണികൾക്കിടയിലെ വികാരം.കർഷക സംഘം പേരാവൂർ ഏരിയാ പ്രസിഡന്റായ സുരേഷ്, പാർട്ടിയുടെ മേൽ ഘടകത്തിലെത്തുന്നത് തടയാൻ ചിലർ നടത്തിയ ശ്രമങ്ങൾ സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗങ്ങൾക്കിടയിലും ഭിന്നാഭിപ്രായങ്ങൾക്കിടയാക്കിയിട്ടുണ്ട്.

സുരേഷിനെ മുൻപ് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് തരം താഴ്ത്തിയതും കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും പാർട്ടി അണികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.കോളയാട്,വായന്നൂർ പ്രദേശങ്ങളിൽ നിന്ന് നിരവധി പാർട്ടി അനുഭാവികളും അംഗങ്ങളും സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നതും ഇക്കാരണത്താലായിരുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!