Breaking News
ഏലപ്പീടികയെ മുടക്കോഴി മലയാക്കാൻ സി.പി.എം. ശ്രമം – എൻ. ഹരിദാസ്

ഏലപ്പീടീക : കണിച്ചാർ പഞ്ചായത്തിലെ പ്രകൃതിസുന്ദരമായ ഏലപ്പീടികയെ മുഴക്കുന്നിലെ മുടക്കോഴി മലപോലെ ക്രിമിനലുകളുടെ താവളമാക്കി മാറ്റാൻ സി.പി.എം. ശ്രമിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. കഴിഞ്ഞ ആഴ്ച രണ്ട് ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. സംഘം ആളുമാറി വെട്ടിപ്പരിക്കേൽപ്പിച്ചതിന്റെ ഭാഗമായി നടന്ന പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഹരിദാസ്. സമാധാനം നിലനിൽക്കുന്ന മേഖലയിൽ അസമാധാനം വിതക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഈയിടെ നടന്ന വീർപ്പാട് ഉപതിരഞ്ഞെടുപ്പിൽ രണ്ട് ആദിവാസികളെ തട്ടിക്കൊണ്ടുപോയി പാർപ്പിക്കാൻ തിരഞ്ഞെടുത്തത് ഏലപ്പീടികയായിരുന്നു. രാപ്പകലില്ലാതെ മദ്യവും മയക്കുമരുന്നും ആയുധങ്ങളുമായി വാഹനങ്ങളിൽ കറങ്ങി നടക്കുകയാണ് ക്രിമിനൽ സംഘങ്ങൾ.
അധികൃതരുടെ ശ്രദ്ധക്കുറവുമൂലമാണ് ദേശദ്രോഹികളും ക്രിമിനൽ സംഘങ്ങളും ഇവിടം താവളമാക്കി വിലസി നടക്കാൻ ഇടയാക്കിയിരുന്നത് . കഞ്ചാവിന്റെ ലഹരിയിൽ മനോനില തെറ്റിയ സംഘങ്ങൾക്ക് എവിടെ നിന്നാണ് ഇവ ലഭിക്കുന്നതെന്ന് കണ്ടെത്തണമെന്നും ഇത്തരം സംഘങ്ങളെ അമർച്ചചെയ്യാൻ പോലീസും ഭരണകൂടവും സത്വര നടപടികൾ സ്വീകരിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് , ജനറൽ സിക്രട്ടറി സത്യൻ കൊമ്മേരി, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ കൂടത്തിൽ, മണ്ഡലം സിക്രട്ടറി പി.ജി. സന്തോഷ്, വിപിൻ തോമസ്, ബിജു അടിച്ചിലമാക്കൽ എന്നിവർ സംസാരിച്ചു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login