പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്; നൂറുദ്ദീൻ മുള്ളേരിക്കൽ വൈസ്. പ്രസിഡന്റായേക്കും
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സ്ഥാനം പേരാവൂർ ഡിവിഷനിൽ നിന്നും അട്ടിമറി വിജയം നേടിയ നൂറുദ്ദീൻ മുള്ളേരിക്കലിനെന്ന് സൂചന. എൽഡിഎഫിന്റെ കുത്തക ഡിവിഷൻ പിടിച്ചെടുത്ത നൂറുദ്ധീൻ ബ്ലോക്ക് പരിധിയിൽ മുസ്ലിം ന്യൂനപക്ഷത്ത് നിന്നുള്ള ഏകകോൺഗ്രസ്ജനപ്രതിനിധി കൂടിയാണ്. നാളിതുവരെ സിപിഐ സ്ഥാനാർഥികൾ മാത്രം വിജയിച്ചുവരുന്ന പേരാവൂർ ഡിവിഷൻ നൂറുദ്ദീനിലൂടെയാണ് യുഡിഎഫ് പിടിച്ചെടുത്തത്.
പേരാവൂർ ബ്ലോക്കിൽ കോൺഗ്രസിന് ഭരണം ലഭിച്ച മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലും (കൊട്ടിയൂർ, കേളകം, കണിച്ചാർ) പ്രസിഡന്റ് സ്ഥാനവും വൈസ്.പ്രസിഡന്റ് സ്ഥാനവും കൃസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിനാണ് നിശ്ചയിച്ചിട്ടുള്ളത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇന്ദിരാ ശ്രീധരനെയും നിശ്ചയിച്ചിട്ടുണ്ട്. സാമുദായിക സന്തുലനം പാലിക്കാൻ നൂറുദ്ദീൻ മുള്ളേരിക്കലിനെ വൈസ്.പ്രസിഡന്റാക്കണമെന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുമാവശ്യപ്പെടുന്നത്.
