സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്; അവാര്‍ഡ് എന്‍ക്വയറി ഇന്ന് മുതല്‍
കണ്ണൂർ: കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി തയ്യില്‍ – തെഴുക്കിലെ പീടിക റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക കൈവശക്കാര്‍ക്ക് അനുവദിക്കുന്ന നടപടികള്‍ക്കായുള്ള അവാര്‍ഡ് എന്‍ക്വയറി ഇന്ന് മുതൽ
കണ്ണൂര്‍ കലക്ടറേറ്റിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ), സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് ഓഫീസില്‍ ആരംഭിക്കും. നോട്ടീസ് ലഭിച്ച മുഴുവന്‍ സ്ഥലമുടമകളും നോട്ടീസിലുള്ള തീയതിയിലും സമയത്തും ഓഫീസില്‍ എത്തണമെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0497 2996439.
