കണിച്ചാർ പഞ്ചായത്ത് അംഗങ്ങൾ ചുമതലയേറ്റു
കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ 2025 – 2030 ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഹാളിൽറിട്ടേണിങ് ഓഫിസർ ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടന്നു. മുതിർന്ന ജനപ്രതിനിധിയും അധ്യാപകനുമായ ഒൻപതാം വാർഡ് നെടുംപുറംചാലിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട സി.വി. തോമസിന് റിട്ടേണിങ് ഓഫീസർ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് 13 അംഗങ്ങൾക്കും സി.വി. തോമസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പഞ്ചായത്ത് സെക്രട്ടറി കെ.ജി. സന്തോഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.ജി തങ്കച്ചൻ, ഷാജി കുന്നുംപുറത്ത്, സി.ജെ.മാത്യു, മുൻ പഞ്ചായത്ത് അംഗം വർക്കി കളത്തിങ്കൽ, വി. വി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
