സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

Share our post

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് പുതിയവിള കൈതക്കാട്ടുശേരിൽ കിഴക്കതിൽ ആർ.മനോഹരൻ പിള്ള(59) ആണ് മരിച്ചത്. പുല്ലുകുളങ്ങര ധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ പഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സിപിഎം സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, കായംകുളം ഏരിയ പ്രസിഡന്റ്/സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓച്ചിറ പഞ്ചായത്ത് ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സർവീസിൽ നിന്ന് വിരമിച്ചു. പ്രാസംഗികനും എഴുത്തുകാരനുമായ മനോഹരൻ പിള്ള വിവിധ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ സൗഹൃദ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ : ഷിജി, മക്കൾ : മനീഷ് മേനോൻ, ഗിരീഷ് മേനോൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!