തറാൽ ഹംസ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രിക പേരാവൂർ ലേഖകനും പേരാവൂർ പ്രസ് ക്ലബ് വൈസ്. പ്രസിഡന്റും പ്രവാസി ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന തറാൽ ഹംസ ഹാജി അനുസ്മരണവും പ്രാർത്ഥന സദസും നടത്തി. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലാം കണ്ടോത്ത് അധ്യക്ഷനായി. മൂസ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജിദ് , പ്രവാസി ലീഗ് ജില്ല സെക്രട്ടറി നാസർ കേളോത്ത് , എം.കെ. മുഹമ്മദ് , കോമ്പിൽ അബ്ദുൽ ഖാദർ, മൊയ്തീൻ ഹാജി, എൻ.കെ.ശറഫുദ്ധീൻ, ജമാൽ കണ്ടോത്ത്, മൂസ പേരാവൂർ,
ഇബ്രാഹിം ഹാജി വെളിയമ്പ്ര, അബ്ദുൽസലാം പെരുന്തയിൽ അബ്ദുറഹിമാൻ ചാല എന്നിവർ സംസാരിച്ചു.
