‘കഫേ ഒലക്ക’യുടെ രണ്ടാമത് ഔട്ട്ലെറ്റ് പേരാവൂരിൽ പ്രവർത്തനം തുടങ്ങി
പേരാവൂർ : കേരളത്തിലെ ആദ്യത്തെ ഫുഡ് ട്രെയിലറായ ‘കഫേ ഒലക്ക’ യുടെ രണ്ടാമത്തെ ഔട്ട് ലെറ്റ് പേരാവൂരിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. സുഹൈൽ ബാക്കഫി, കെ.ഉനൈസ്,അർഷാദ് ഇറ്റാലിയ,ഇ.എസ്.സത്യൻ, സജ്ല ഉനൈസ് എന്നിവർ സംസാരിച്ചു.
