ബലാത്സംഗ കേസിൽ 22 വർഷം തടവ്
കണ്ണൂർ: പെൺകുട്ടിയെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 22 വർഷം തടവ്. ആലക്കോട് സ്വദേശി ആർതർഗേസ് തോമസിനെയാണ് 22 വർഷം കഠിന തടവിനും 24,000 രൂപ പിഴയൊടുക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. ആലക്കോട് ഇൻസ്പെക്ടറായിരുന്ന എം.പി. വിനീഷ്കുമാറാണ് അന്വേഷണം നടത്തിയത്. പോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.
