തളിപ്പറമ്പിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷക്ക് നേരെ ആക്രമണം
തളിപ്പറമ്പ്: ബി.ജെ.പി നേതാവിൻ്റെ ഓട്ടോറിക്ഷ അക്രമിച്ച് തകർത്തതായി പരാതി. കുറ്റ്യേരി ഏരിയ പ്രസിഡൻ്റ് വി. പി. കുഞ്ഞിരാമൻ്റെ വീടിന് സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. വോട്ടെടുപ്പ് ദിവസം പനങ്ങാട്ടൂർ, മാവിച്ചേരി സ്കൂളിലെ ബൂത്തുകളിൽ ഏജൻ്റുമാർ ഇരിക്കുകയും കുറ്റ്യേരി വാർഡിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തതിൻ്റെ പ്രതികാരമായി സി പി എം നേതൃത്വം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്നും അതിൻ്റെ ഭാഗമായാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്നും ബി.ജെ.പി. ആരോപിച്ചു.
