നാളെയും ഞായറാഴ്ചയും പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ലഭ്യമാകില്ല
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനാൽ നാളെയും ഞായറാഴ്ചയും പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതല്ലെന്ന് ഐ.കെ. എം. എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഡിസംബർ 21 ന് ശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാവും.
