പിഎസ്‍സി: ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന, എൻസിഎ) (കാറ്റഗറി നമ്പർ 211/2025 ,214/2025, 250/2025, 257/2025) തസ്തികയിലേക്ക് 20ന് നടക്കുന്ന ഒഎംആർ പരീക്ഷ കേന്ദ്രത്തിൽ മാറ്റം. കരകുളം ഗവ. വിഎച്ച്എസ്എസിലെ രജിസ്റ്റർ നമ്പർ 1017645 മുതൽ 1017844 വരെയുള്ളവർ കുടപ്പനക്കുന്ന് കോൺകോർഡിയ ലൂതറൻ എച്ച്എസ്എസിൽ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം. പകൽ 1.30 മുതൽ 3.20 വരെയാണ് പരീക്ഷ.
അഭിമുഖം
സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ207/2021) തസ്തികയിലേക്ക് വെള്ളിയാഴ്ച പിഎസ്‌സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് ജിആർ 8 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546440.
