ജില്ലയിൽ കൂലിയിനത്തിൽ 
26.27 കോടി കുടിശ്ശിക

Share our post

കണ്ണൂർ: കോടികൾ കൂലി കുടിശ്ശികയുള്ള, തൊഴിലുറപ്പ്‌ പദ്ധതിതന്നെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ തൊഴിലാളികൾ ആശങ്കയിൽ. ജില്ലയിൽമാത്രം കഴിഞ്ഞ ഒക്ടോബറിനുശേഷം കൂലിയിനത്തിൽ 26,2798186 രൂപ തൊഴിലാളികൾക്ക്‌ കിട്ടാനുണ്ട്‌. ആസ്‌തി വർധനക്കുള്ള സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 12.89 കോടിയും കുടിശ്ശികയാണ്‌. ജില്ലയിൽ 1,24312 കുടുംബങ്ങളാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ഇതിൽ 74,153 പേർ തൊഴിലെടുത്തു. 2083 പേർ നൂറുതൊഴിൽ ദിനം പൂർത്തിയാക്കി. സംസ്ഥാന ശരാശരിയിൽ ഉയർന്നു നിൽക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിയാണ്‌ ജില്ലയിൽ. അതിന്റെ അലകും പിടിയും മാറ്റാനുള്ള കേന്ദ്രനീക്കം വലിയ ആഘാതമാകും ഗ്രാമപ്രദേശത്ത്‌ ഉണ്ടാക്കുക. ബാധ്യതകളെല്ലാം സംസ്ഥാനത്തിന്റെ തലയിലിടുന്നതും കേന്ദ്ര നിശ്‌ചയിക്കുന്ന സ്ഥലവും തൊഴിലും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന്‌ തൊഴിലാളികൾ പറയുന്നു. ബ്ലോക്കുകളിൽ തലശേരിയിലാണ്‌ കൂടുതൽ തുക കിട്ടാനുള്ളത്‌; 3.73 കോടി. കുറവ്‌ കണ്ണൂരിൽ 3,77,0604.

തൊഴിലുറപ്പ്‌ തുക 
കുടിശിക 
ബ്ലോക്കുകളിൽ ​

ബ്ലോക്ക്‌കൂലി കുടിശ്ശിക

എടക്കാട്‌1,80,17544 ഇരിക്കൂർ3,45,10916 ഇരിട്ടി3,68,30401 കല്യാശേരി1,87,34631 കണ്ണൂർ3,77,0604 കൂത്തുപറന്പ്‌ 2,34,44080 പാനൂർ1,37,64790 പയ്യന്നൂർ3,63,20047 പേരാവൂർ2,18,36257 തളിപ്പറന്പ്‌1,89,73603 തലശേരി3,73,11161


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!