കൈരളിയില്‍ പ്രദര്‍ശന വില്‍പന മേള

Share our post

കണ്ണൂർ: കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈരളി കണ്ണൂര്‍ ഷോറൂമില്‍ ക്രിസ്മസ്-പുതുവല്‍സര പ്രദര്‍ശന വിപണനമേള ആരംഭിക്കുന്നു. ആറന്‍മുള കണ്ണാടികളുടെ ശ്രേണിക്കു പുറമെ വിവിധ കരകൗശല ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്. ആഭരണപ്പെട്ടി, നിട്ടൂര്‍ പെട്ടി, വീട്ടിത്തടിയിലും കുമ്പിള്‍ വുഡിലും നിര്‍മ്മിച്ച കരകൗശല ശില്‍പങ്ങള്‍, കഥകളി, തെയ്യം കോസ്റ്റ്യൂം, ചുണ്ടന്‍ വള്ളം, ഹൗസ് ബോട്ട്, നെറ്റിപ്പട്ടം, ചന്ദന തടി, ചന്ദനതൈലം, എന്നിവയോടൊപ്പം കേരളത്തിന്റെ പരമ്പരാഗത ഉല്‍പന്നങ്ങളായ നിലവിളക്കുകള്‍, ഉരുളി, പറ തുടങ്ങിയയും ജ്വല്ലറി ഉല്‍പന്നങ്ങളും വിലക്കിഴിവോടെ ലഭിക്കും. തെക്കി ബസാറിലെ സബ് ജയിലിന് മുന്‍പിലുള്ള ഷോപ്പിങ് കോപ്ലക്സിനകത്തു പ്രവര്‍ത്തിക്കുന്ന ഷോറൂം ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 6.30 വരെ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 04972700379, 9656097355.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!