കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കണ്ണൂർ: കെ- ടെറ്റ് പരീക്ഷ പാസായവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 22, 23,24,26 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂര്‍ ജി.വി.എച്ച്.എസ് (സ്പോര്‍ട്‌സ്) സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
2025 ജൂണ്‍ കെ- ടെറ്റ് പരീക്ഷയിലും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ- ടെറ്റ് പരീക്ഷയിലും വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. ഡിസംബര്‍ 22 മുതല്‍ 24 വരെ കാറ്റഗറി രണ്ട്, മൂന്ന്, 24, 26 തീയതികളില്‍ കാറ്റഗറി ഒന്ന്, 26 ന് കാറ്റഗറി നാല് സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുക.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ-ടെറ്റ് ഹാള്‍ടിക്കറ്റ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എഡ്, ഡി എല്‍ എഡ് പഠിച്ചുകൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന അവസരത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നുവെന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, പ്രസ്തുത കോഴ്‌സ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയും പരിശോധനയ്ക്ക് ഹാജരാക്കണം. ഒരു ദിവസം 125 പേര്‍ക്കാണ് ടോക്കണ്‍ നല്‍കുക. ഫോണ്‍: 0497 2700167
