കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ മുഖംമൂടി സംഘം വീട്ടില്‍ക്കയറി അക്രമിച്ചു
കണ്ണൂര്‍: മൊകേരിയില്‍ സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം വീട്ടില്‍ക്കയറി ആക്രമിച്ചെന്ന് പരാതി. മൊകേരി അക്കാനിശ്ശേരി സ്വദേശി അലനെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്.
ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. അക്രമികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂരിലെ പാനൂര്‍, പയ്യന്നൂര്‍ മേഖലകളില്‍ വ്യാപകമായ സംഘര്‍ഷങ്ങളുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ വടിവാളുമായി പ്രകടനം നടത്തിയ സംഭവവുമുണ്ടായി. ഈ സംഭവങ്ങളില്‍ പ്രതികളായ ചിലരെ പോലീസ് കഴിഞ്ഞദിവസങ്ങളില്‍ പിടികൂടിയിരുന്നു.
