നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം; ഇഡി കുറ്റപത്രം തള്ളി

Share our post

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും ,രാഹുല്‍ ഗാന്ധിക്കും ആശ്വാസം. ഇരുവര്‍ക്കുമെതിരായ ഇഡി കുറ്റപത്രം ഡല്‍ഹി റൗസ് അവന്യു കോടതി തള്ളി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാല്‍ പിഎംഎല്‍എ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി. ഈ ഡി കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ”പണമിടപാട് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രോസിക്യൂഷന്‍ പരാതി, ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എന്ന പൊതു വ്യക്തി സമര്‍പ്പിച്ച സിആര്‍പിസി സെക്ഷന്‍ 200 പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, ഈ പരാതിയുടെ അന്വേഷണം നിയമപ്രകാരം അനുവദനീയമല്ല,” കോടതി വിധിച്ചു. ‘ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവും തുടര്‍ന്നുള്ള പ്രോസിക്യൂഷന്‍ പരാതിയും എഫ്ഐആറിന്റെ അഭാവത്തില്‍ നിലനില്‍ക്കില്ല” ഇഡി കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!