തെരഞ്ഞെടുപ്പിൽ ഭക്ഷണം വിളമ്പി കുടുംബശ്രീക്ക് 45 ലക്ഷം
കണ്ണൂർ: ജില്ലയിൽ തദ്ദേശ തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിങ് സെന്ററുകളിൽ ഭക്ഷണ വിതരണം നടത്തി കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ. രണ്ട് ദിവസങ്ങളിലായി ഭക്ഷണ വിതരണത്തിലൂടെ കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ നേടിയത് 45 ലക്ഷം രൂപ. കുടുംബശ്രീ സിഡിഎസുകളുടെയും അവയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ യൂണിറ്റുകളും ചേർന്നാണ് ഭക്ഷ്യ സ്റ്റാൾ ഒരുക്കിയത്. ഹരിതചട്ടം പാലിച്ചുള്ള രീതിയിലാണ് മെനുവും വിതരണക്രമവും സിഡിഎസ് തലത്തിൽ ക്രമീകരിച്ചത്. ഓരോ ബൂത്തിലേക്കും ഭക്ഷണം എത്തിക്കുന്ന ഉത്തരവാദിത്വം അതത് സിഡിഎസുകൾക്കാണ് നൽകിയത്.
