എസ്ഐആർ: കണ്ടെത്താൻ കഴിയാത്തവർ 25 ലക്ഷം

Share our post

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന(എസ്ഐആർ)യിൽ കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം 25 ലക്ഷത്തിലേക്ക്‌ കടന്നു. ഞായർ വൈകിട്ട്‌ ആറ്‌ വരെ 99.71 ശതമാനം ഫോമുകളാണ്‌ ഡിജിറ്റൈസ്‌ ചെയ്തത്‌. കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം 24,92,578 ആയി. ഡിജിറ്റൈസേഷൻ പൂർത്തിയാകുമ്പോൾ എണ്ണം ഇനിയും ഉയർന്നേക്കാം. മരിച്ചവർ, താമസം മാറിയവർ, ഇരട്ടിപ്പ് വന്നവർ, മറ്റുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ്‌ ബിഎൽഒമാർ ഇവരെ ഉൾപ്പെടുത്തിയത്‌. എസ്ഐആർ പുരോഗതി വിലയിരുത്താനുള്ള രാഷ്ട്രീയ പാർടികളുടെ യോഗം തിങ്കളാഴ്‌ച നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!