കോളയാട്ട് സംഘർഷം;രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
കോളയാട് : പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം കോളയാട് ടൗണിൽ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരും കക്കംതോട് സ്വദേശികളുമായ കൊളത്തനാംപടിയിൽ ജോളി ഫിലിപ്പ് (58), തേക്കുംകാലായിൽ ടി.ജെ. ജോജോ (56) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ എൽഡിഎഫ് പ്രവർത്തകർ കോളയാട് ടൗണിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് പ്രകടനത്തിനിടെയാണ് ബൈക്കിലെത്തിയ സംഘം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആക്രമിച്ചത്. കോളയാട് ടൗണിൽ സംഘർഷമുണ്ടാക്കിയ എൽഡിഎഫ് പ്രവർത്തകർതന്നെ വായന്നൂർ ഭാഗത്തും സംഘർഷം ഉണ്ടാക്കിയതായി കോൺഗ്രസ് ആരോപിച്ചു.
