ത്രിഭുവൻ സഹകാരി സർവകലാശാലയിൽ എംബിഎ
കണ്ണൂർ :ത്രിഭുവൻ സഹകാരി സർവകലാശാലയിൽ എംബിഎ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു.
റൂറൽ മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, കോഓപ്പറേറ്റീവ് ബാങ്കിങ് ആൻഡ് ഫിനാൻസ്, കോഓപ്പറേറ്റീവ് മാനേജ്മെന്റ് എന്നിങ്ങനെ സ്ട്രീമുകളിലാണ് കോഴ്സുകൾ. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഫെബ്രുവരി നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരത്താണു പരീക്ഷാകേന്ദ്രം. വെബ്സൈറ്റ്:www.irma.ac.in.
