തിരഞ്ഞെടുപ്പ്: അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും
കണ്ണൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും കണ്ണൂരുമായി അതിർത്തി പങ്കിടുന്ന കർണാടകയുെട കുടക് ജില്ലയിലും ഡ്രൈ ഡെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വ വൈകിട്ട് ആറ് മുതൽ വ്യാഴം വൈകിട്ട് 6 വരെയും പതിമൂന്നിനും ഡ്രൈ ആണ്. എക്സൈസ് കൂട്ടുപുഴ ചെക്ക് പോസ്റ്റുകളിലും പരിസര പ്രദേശങ്ങളിലെ ഇടറോഡുകളിലും പരിശോധന നടത്തി. കർണാടക എക്സൈസ് സംഘത്തിന്റെ സഹായത്തോടെയായിരുന്നു കൂട്ടുപുഴയിൽ പരിശോധന. 24 മണിക്കൂറും പട്രോളിങ് നടത്തുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ താലൂക്ക് അടിസ്ഥാനത്തിൽ മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് ടീമുകളും പ്രവർത്തിക്കുന്നുണ്ട്.
