തദ്ദേശതിരഞ്ഞെടുപ്പ്: ഇവിഎം മെഷീനുകളുമായി ബൂത്തുകൾ സജ്ജം

Share our post

വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജം. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു. ഡിസംബർ 10 ബുധനാഴ്ച രാവിലെ എട്ടു മണി മുതലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. വിതരണകേന്ദ്രങ്ങൾ ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ, തിരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആർ.കീർത്തി, അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസ്സിർ എന്നിവർ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങളിൽ അതാത് ബൂത്തുകളിൽ എത്തിച്ചത്. കണ്ണൂർ കോർപറേഷനിലെ 56 വാർഡുകളിലെ 155 ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 56 കൗണ്ടറുകളിൽ നിന്ന് വിതരണം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ മനോഹരൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ കെ.എസ്. അജിമോൻ എന്നിവരാണ് വരണാധികാരികൾ.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 162 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ പയ്യന്നൂർ കോളേജ് എടാട്ടിൽ നിന്നും 18 കൗണ്ടറുകളിൽ നിന്നായി വിതരണം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകൾക്ക് കൂത്തുപറമ്പ് നിർമലഗിരി കോളേജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകൾക്ക് മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകൾക്ക് എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്തു.

തലശ്ശേരി : തലശ്ശേരി ബ്രണ്ണൻ കോളേജ്, പാനൂർ : മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ സ്‌കൂൾ , എടക്കാട്: എളയാവൂർ സി.എച്ച്. എം.എച്ച്.എസ്.എസ്, കണ്ണൂർ: പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളേജ്, തളിപ്പറമ്പ് : തളിപ്പറമ്പ് സർ സയ്യിദ് എച്ച്.എസ്.എസ്, പേരാവൂർ: സെന്റ്.ജോസഫ് യു.പി.എസ് തൊണ്ടിയിൽ എന്നിവയാണ് വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങൾ.

ആന്തൂർ നഗരസഭയുടെ 24 വാർഡുകളിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ആറ് കൗണ്ടറുകളിൽ നിന്നായി വിതരണം ചെയ്തു. 29 വാർഡുകളിലെ അഞ്ചു വാർഡുകളിൽ നിന്ന് നേരത്തെ എതിരില്ലാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 53 വാർഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ തലശ്ശേരി സാൻ ജോസ് മെട്രോപോളിൻ സ്‌കൂളിൽ നിന്നും വിതരണം ചെയ്തു. എട്ട് കൗണ്ടറുകളിൽ നിന്നായാണ് 64 ബൂത്തുകളിലേക്കുള്ളവ വിതരണം ചെയ്തത്.

ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്ന് മുതൽ 31 വരെ വാർഡുകൾ: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് ബ്ലോക്ക്), തലശ്ശേരി നഗരസഭയുടെ ഒന്ന് മുതൽ 53 വരെ വാർഡുകൾ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തളിപ്പറമ്പ് നഗരസഭയുടെ ഒന്നു മുതൽ 35 വരെ വാർഡുകൾ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, പയ്യന്നൂർ നഗരസഭയുടെ ഒന്ന് മുതൽ 23 വരെയും 24 മുതൽ 46 വരെയും വാർഡുകൾ: പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (ഹയർസെക്കൻഡറി ബ്ലോക്ക്), കൂത്തുപറമ്പ് നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കൂത്തുപറമ്പ് നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ, പാനൂർ നഗരസഭയുടെ ഒന്നു മുതൽ 21 വരെയും 22 മുതൽ 41 വരെയും വാർഡുകൾ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിട്ടി നഗരസഭയുടെ ഒന്നു മുതൽ 34 വരെ വാർഡുകൾ: മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!