യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ചക്ക് 12.45ന്
അബൂദാബി: 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ യു.എ.ഇയിൽ ഖുതുബയും ജുമുഅ നിസ്കാരവും ഉച്ചക്ക് 12.45നായിരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് പ്രഖ്യാപിച്ചു. നിലവിൽ 1.15ന് നടന്നു വരുന്ന സമയത്തിലാണ് മാറ്റമുണ്ടാവുക. മുഴുവൻ വിശ്വാസികളും പള്ളികളിൽ നേരത്തെ എത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
