ഇൻഡിഗോ ഇന്നും പറക്കാൻ സാധ്യതയില്ല; ആഭ്യന്തര സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല

Share our post

കൊച്ചി :തുടർച്ചയായ ഏഴാം ദിവസവും ഇൻഡിഗോ വിമാന സർവീസുകള്‍ മുടങ്ങാൻ സാധ്യത. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് അടക്കമുള്ള ആഭ്യന്തര സർവീസുകള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളില്‍ 80 ശതമാനത്തിനു മുകളില്‍ സർവീസുകള്‍ പ്രവർത്തനം ആരംഭിച്ചതായി കമ്ബനി വ്യക്തമാക്കി. സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാൻ കമ്ബനിക്ക് ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം വിഷയം പാർലമെന്റില്‍ അടക്കം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം മറ്റ്‌ വ്യോമയാന കമ്ബനികള്‍ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടിയത്‌ പ്രതിസന്ധി ഇരട്ടിയാക്കിയതും യാത്രക്കാർക്ക് തിരിച്ചടിയായി. സാഹചര്യം മുതലെടുത്ത്‌ മറ്റ്‌ കമ്ബനികള്‍ എല്ലാ സീമയും ലംഘിച്ച്‌ ടിക്കറ്റുനിരക്ക്‌ വർധിപ്പിച്ചതോടെ ആകാശക്കൊള്ളയാണ്‌ അരങ്ങേറിയത്‌. തുടർന്നാണ്‌ മന്ത്രാലയം ഇടപെട്ടത്‌. 500 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്ക്‌ 7,500 രൂ‍പ, 500-1000 വരെ 12,000 ര‍ൂപ, 1,000-1,500 വരെ 15,000 രൂപ, 1,500ന്‌ മുകളിലുള്ള ടിക്കറ്റുകള്‍ക്ക്‌ 18,000 രൂപ എന്നിങ്ങനെ പരിധി നിശ്ചയിച്ചു. പ്രതിസന്ധിയിലായ റൂട്ടുകളിലാണ്‌ ഇത്‌ ബാധകമാകുക. സർക്കാർ പരിധി നിശ്ചയിച്ചെങ്കിലും ഇപ്പോഴും പൂർണമായി നടപ്പിലായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!