ഇൻസ്റ്റഗ്രാം ഹാഷ്‌ടാഗ് നിയമങ്ങള്‍ മാറും; ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

Share our post

ന്യുഡൽഹി :ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ ഒരു പ്രധാന മാറ്റം പരീക്ഷിക്കുന്നു. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്‌ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് മെറ്റ ഉടമസ്ഥതയിലുള്ള കമ്ബനി എന്നാണ് റിപ്പോർട്ടുകള്‍. 2011 മുതല്‍ ഇൻസ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്‍റ് കണ്ടെത്തുന്നതിന്‍റെ ഒരു പ്രധാന രീതിയാണ് ഹാഷ്‌ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്‌ടാഗുകള്‍ വരെ ചേർത്തുകൊണ്ട് കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് അവരുടെ പോസ്റ്റുകളുടെ റീച്ച്‌ വർധിപ്പിക്കാമായിരുന്നു. എന്നാല്‍ കാലക്രമേണ, ഇൻസ്റ്റഗ്രാമിന്‍റെ റെക്കമൻഡേഷൻ സംവിധാനം മാറി. ഇപ്പോള്‍, എക്‌സ്‌പ്ലോർ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുൻഗണന നല്‍കുന്നു. റീച്ച്‌ വർധിപ്പിക്കുന്നതില്‍ ഹാഷ്‌ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ആവർത്തിച്ച്‌ പ്രസ്‍താവിച്ചിട്ടുണ്ട്. ഹാഷ്‌ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാർഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

ഉപയോക്താക്കളില്‍ എന്തായിരിക്കും ആഘാതം?

ഈ മാറ്റം ഇൻസ്റ്റഗ്രാം കണ്ടന്‍റ് അവതരിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്താൻ ശ്രമിക്കുന്നു എന്നതിന്‍റെ സൂചനയാണ്. മുൻ വർഷങ്ങളില്‍, പ്രത്യേകിച്ച്‌ 2010-കളുടെ മധ്യത്തില്‍, ഹാഷ്‌ടാഗ് തിരയലുകളെ ചുറ്റിപ്പറ്റിയുള്ള ശീലങ്ങള്‍ വളർത്തിയെടുത്ത ഉപയോക്താക്കള്‍ക്ക്, ഈ മാറ്റം പെട്ടെന്ന് ബാധിച്ചേക്കാം. അതേസമയം പുതിയ തലമുറയിലെ പ്രായം കുറഞ്ഞ ഉപയോക്താക്കള്‍ പലപ്പോഴും ഹാഷ്‌ടാഗുകളെ ആശ്രയിക്കുന്നത് കുറവാണ്. എങ്കിലും, ടാഗുകള്‍ ഉപയോഗിച്ച്‌ പോസ്റ്റുകള്‍ പായ്ക്ക് ചെയ്യുന്ന പഴയ രീതി ദീർഘകാല ഇൻസ്റ്റഗ്രാം അംഗങ്ങള്‍ക്കിടയില്‍ സാധാരണമായി തുടരുന്നു.

ഇനി എന്ത്?

എന്തായാലും ഏറ്റവും പുതിയ പരീക്ഷണം സൂചിപ്പിക്കുന്നത് ഇൻസ്റ്റഗ്രാം ഉപയോക്തൃ-നിഷ്‌ഠിത ടാഗിംഗില്‍ നിന്ന് മാറി ഓട്ടോമേറ്റഡ് ഉള്ളടക്ക കണ്ടെത്തലിലേക്ക് കൂടുതല്‍ നീങ്ങുന്നു എന്നാണ്. മൂന്ന്-ഹാഷ്‌ടാഗ് പരിധി ഒരു സ്ഥിരം നിയമമാകുമോ എന്നത് ഈ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ ഫലങ്ങളെയും മെറ്റയുടെ വിശാലമായ പ്ലാറ്റ്‌ഫോം തന്ത്രത്തെയും ആശ്രയിച്ചിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!