ക്രിസ്മസിന് പ്രത്യേക ട്രെയിൻ സർവീസ്
കണ്ണൂർ: ക്രിസ്മസ്, പുതുവത്സര തിരക്ക് പരിഗണിച്ച് നാഗർകോവിൽ – ഗോവ റൂട്ടിലും തിരിച്ചും മൂന്ന് ദിവസം പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06083 നാഗർകോവിൽ – മഡ്ഗോവ ട്രെയിൻ 23നും 30നും ജനുവരി ആറിനും പകൽ 11.40ന് നാഗർ കോവിലിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.50ന് മഡ്ഗോവയിൽ എത്തും. മഡ്ഗോവയിൽ നിന്ന് 06084 നമ്പർ ട്രെയിൻ രാവിലെ 10.15ന് 24, 31, ജനുവരി ഏഴ് ദിവസങ്ങളിലും പുറപ്പെടും. പിറ്റേദിവസം പകൽ 11ന് നാഗർകോവിലിൽ എത്തും.
