കണ്ണൂരിൽ മയക്കുമരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. നഗരത്തിലെ ലോഡ്ജിൽ ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. യുവതി നേരത്തെയും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.
