എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

Share our post

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. അതേസമയം എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് നടത്തുന്നത് കേരളത്തില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഇതിന് മറുപടിയായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ് മൂലം നല്‍കിയത്.നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി പുരോഗമിക്കുന്നുവെന്ന് സത്യവാങ്മൂലം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നുണ്ട്. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ജില്ലാ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ ആരും പരാതി പറഞ്ഞിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവരെ എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തത്തനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ജീവനക്കാര്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന ചീഫ് സെക്രട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന പോലിസ് മേധാവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!