ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ ഒഴിവുകൾ; 1,20,000 വരെ ശമ്പളം
തിരുവനന്തപുരം :കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒഴിവ്. ജൂനിയർ മാനേജർ തസ്തികയിൽ ആകെ 64 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ, എഞ്ചിനീറിങ്, എംബിഎ, ബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം. അവസാന തീയതി ഡിസംബർ 17. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവർക്ക് 30,000 മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും. വിദ്യാഭ്യാസ യോഗ്യതയും കൂടുതൽ വിവരങ്ങൾക്കും www.hindustancopper.com സന്ദർശിക്കുക.
