സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത;ജില്ലകളിലെല്ലാം തണുപ്പും തുടരും

Share our post

​തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കും. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലെ മിക്കജില്ലകളിലും ദിവസം മുഴുവന്‍ തണുത്ത അന്തരീക്ഷ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കാലവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങള്‍ രണ്ടു ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളില്‍ നില്‍ക്കുന്നതാണ് പകല്‍ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണം. വടക്കന്‍ കേരളത്തില്‍ രാത്രിയും പുലര്‍ച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ പകല്‍ സമയങ്ങളില്‍ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പുമാണ്. ഇന്ന് ഉച്ചവരെ ഇത്തരത്തില്‍ തണുത്ത കാലാവസ്ഥ തുടരുമെന്നും അതിന് ശേഷം മേഘങ്ങള്‍ നീങ്ങി തുടങ്ങുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!