ബി.ഫാം, എം.ഫാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള അക്കാദമി ഓഫ് ഫാർമസി കോളേജിലെ 2025-26 അധ്യയന വർഷത്തെ ബി ഫാം കോഴ്‌സ് പ്രവേശനം സ്പെഷ്യൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം. 2025-26 അധ്യയന വർഷത്തെ എം ഫാം കോഴ്‌സ് പ്രവേശനം രണ്ടാം ഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. എം ഫാം അലോട്ട്മെന്റ് ലിസ്റ്റും www.cee.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും ബന്ധപ്പെടുക. ഫോൺ: 0471 2332 120, 0471 2338 487, 0471 2525 300.
