കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം

Share our post

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാമത്തെ തീ പടർന്നത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീ പിടിച്ചിരിക്കുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രവർത്തനം നടക്കുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. ജീവനക്കാരെ മാറ്റിയിട്ടുണ്ട്. 9:45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. എസി പ്ലാന്റുകളുള്ള ഭാഗത്ത് നിന്നാണ് തീപടർന്നത്. താഴത്തെ നിലകളിലടക്കം രോഗികളുണ്ട്. മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് രോഗികളെ താഴത്തെ നിലകളിൽ നിന്ന് മാറ്റിത്തുടങ്ങി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!