കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മട്ടന്നൂർ സ്വദേശി ഓമന ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ 6.30ഓടെ കൊയിലാണ്ടി ദേശീയ പാതയിലാണ് അപകടമുണ്ടായത്. മട്ടന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മധ്യേ ആണ് ഒരാൾ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നിഗമനം.
