ലേബർ കോഡിനെതിരെ മാധ്യമ പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂർ :കേന്ദ്ര സർക്കാറിന്റെ മാധ്യമ മാരണ ലേബർ കോഡിനെതിരെ കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. കെ യു ഡബ്ലു ജെ, കെ എൽ ഇ എഫ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ കെ യു ഡബ്ളു ജെ ജില്ലാ പ്രസിഡണ്ട് സി സുനിൽ ,സിക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വിജേഷ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി നാരായണൻ , പ്രശാന്ത് പുത്തലത്ത് ,കെ എൻ ഇ എഫ് ഭാരവാഹികളായ എ കൃഷ്ണൻ , സജീവൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽട്രേഡ് യൂണിയനുകൾ നടത്തിയ പ്രതിഷേധത്തിൽ പങ്ക് ചേർന്നു.
