പേരാവൂരിൽ നാല് കോൺഗ്രസ് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർ പഞ്ചായത്തിൽ പത്താം വാർഡിലെ (തെറ്റുവഴി) കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത പ്രവർത്തനം നടത്തിയതിന് നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബൂത്ത് പ്രസിഡന്റ് ഷിജിന സുരേഷ്, വാർഡ് പ്രസിഡന്റ് തോമസ് വരകുകാലായിൽ, മണ്ഡലം വൈസ്. പ്രസിഡന്റ് ബാബു തുരുത്തിപള്ളി, മണ്ഡലം എക്സികുട്ടീവ് അംഗം സണ്ണി കോക്കാട്ട് എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തെറ്റുവഴി വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിക്കുന്ന സിബി കൂമ്പുക്കലിന് വേണ്ടി പ്രചരണം നടത്തിയതിനാണ് നാലുപേരെയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
