ജില്ലയിൽ പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാർ
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാർ.
പ്രവാസികളെ കൂടാതെ 20,92,003 വോട്ടർമാരാണ് ആകെയുള്ളത്. 9,66,454 പുരുഷൻമാരും 11,25,540 സ്ത്രീകളും ഒൻപത് ട്രാൻസ്‌ജെൻഡേഴ്‌സുമാണ് പട്ടികയിലുള്ളത്.
678 പേരാണ് പ്രവാസികൾ. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭ ഒഴികെയുള്ള അന്തിമ വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയത്.
കണ്ണൂർ കോർപ്പറേഷനിൽ 19,30,63 വോട്ടർമാരാണ് ഉള്ളത്. 87,856 പുരുഷൻമാരും 10,52,07 സ്ത്രീകളും. 16 പ്രവാസികളാണ് കോർപ്പറേഷനിലുള്ളത്.
നഗരസഭകളിൽ തലശ്ശേരിയിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 73,267. 33,507 പുരുഷൻമാരും 39,760 സ്ത്രീകളും. 11 പ്രവാസികളും ഇവിടെ വോട്ടർമാരായുണ്ട്.
മറ്റ് നഗരസഭകളിലെ വോട്ടർമാരുടെ എണ്ണം- തളിപ്പറമ്പ് 34,931 (പുരുഷൻമാർ 16,485, സ്ത്രീകൾ 18,446, പ്രവാസികൾ 03), കൂത്തുപറമ്പ് 26,022 (പു- 11,865, സ്ത്രീ 14,157, പ്രവാസി 03), പയ്യന്നൂർ 62,160 (പു- 28,600, സ്ത്രീ 33,560, പ്രവാസി 01), ഇരിട്ടി 35,739 (പു- 16,849, സ്ത്രീ 18,890, പ്രവാസി 24), പാനൂർ 54,342 (പു- 25,227, സ്ത്രീ 29,115, പ്രവാസി 18), ശ്രീകണ്ഠപുരം 28,766 (പു- 13,659, സ്ത്രീ 15,106, ട്രാൻസ്‌ജെൻഡർ 01, പ്രവാസി 03) ആന്തൂർ 23,427 (പുരുഷൻമാർ 10,524, സ്ത്രീ 12,903, പ്രവാസി 03).
ഗ്രാമപ്പഞ്ചായത്തുകളിൽ അഴീക്കോടാണ് കൂടുതൽ വോട്ടർമാർ 37,285. 16,615 പുരുഷൻമാരും 20,670 സ്ത്രീകളും മൂന്ന് പ്രവാസികളും ഇവിടെയുണ്ട്. കുന്നോത്ത് പറമ്പിൽ 37,236 വോട്ടർമാരുണ്ട്. 17,129 പുരുഷൻമാരും 20,107 സ്ത്രീകളും. പ്രവാസികൾ 18 പേരാണ് പട്ടികയിലുള്ളത്.
വളപട്ടണത്താണ് കുറവ് 7026. 3405 പുരുഷൻമാരും 3621 സ്ത്രീകളും. മൂന്ന് പ്രവാസികളും ഇവിടെ വോട്ടർമാരാണ്. തൃപ്രങ്ങോട്ടൂരിലാണ് കൂടുതൽ പ്രവാസികൾ പട്ടികയിൽ ഇടം പിടിച്ചത് 236 പേർ.
