കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം (2025-26) : ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 27.11.2025 (വ്യാഴാഴ്ച) രാവിലെ 10.30 ന് താവക്കര ക്യാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ 0497 2715183 ൽ ബന്ധപ്പെടണം.

പുനർമൂല്യനിർണ്ണയഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ – മൂന്നാം സെമസ്റ്റർ ബിരുദം ( നവംബർ 2024) ,എട്ടാം സെമസ്റ്റർ എം .എസ് . സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങ് (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവ്വകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ 2025 നവംബർ 28-ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി & ലീഡർഷിപ്പ്, തളിപ്പറമ്പിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

1) എം.എ ഡീസെൻട്രലൈസേഷൻ & ലോക്കൽ ഗവർണൻസ് – 2025 ഡിസംബർ 2

2) എം.എ പബ്ലിക്ക് പോളിസി & ഡവലപ്മെൻറ് – 2025 ഡിസംബർ 2

3) എം.എ സോഷ്യൽ ആൻട്രപ്രനർഷിപ്പ് & ഡവലപ്മെൻറ് – 2025 ഡിസംബർ 2

ടൈം ടേബിൾ

ഡിസംബർ 2 ന് ആരംഭിക്കുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (2024 & 2025 അഡ്മിഷൻ ) / ബിരുദം (2019 – 2023 അഡ്മിഷൻ ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!