2026 ലെ പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം

Share our post

2026 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം.എല്ലാ വകുപ്പ് തലവൻമാരും/ നിയമനാധികാരികളും 2026 ജനുവരി 1 മുതല്‍ ഡിസംബർ 31 വരെ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം. ഒഴിവുകള്‍ പ്രതീക്ഷിക്കുന്നില്ലെങ്കില്‍ ഒഴിവുകള്‍ ഇല്ല എന്ന് അറിയിക്കണം. 2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡിസംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (അഡിമിനിസ്ട്രേറ്റീവ് വിജിലൻസ് സെല്‍) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറില്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!