മാസ്‌റ്റേഴ്‌സ് അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പേരാവൂർ സ്വദേശിക്ക് മൂന്ന് മെഡൽ
പേരാവൂർ: ദേശീയ മാസ്റ്റേഴ്സ് അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പേരാവൂർ സ്വദേശി ജോയ് കോക്കാട്ടിന് മൂന്ന് മെഡൽ. 200 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി മെഡലും 100 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കല മെഡലുമാണ് ജോയി നേടിയത്. അടുത്ത മാസം നടക്കുന്ന രാജ്യാന്തര അക്വാറ്റിക് മാസ്റ്റേഴ്സ‌് ചാംപ്യൻഷിപ്പിൽ മൂന്ന് ഇനങ്ങളിലും പങ്കെടുക്കാൻ യോഗ്യത നേടി. സംസ്‌ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഇതുവരെ 15 മെഡൽ നേടിയ ജോയ് ദേശീയ മാസ്റ്റേഴ്സ‌് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനും യോഗ്യത നേടിയിട്ടുണ്ട്. ആദ്യമായാണ് ദേശീയ മാസ്റ്റേഴ്സ‌് മീറ്റിൽ പങ്കെടുക്കുന്നത്. ഭാര്യ:റെജി ജോയ്. അമൽ ജോയ്, അനിൽ ജോയ്, അലീന ജോയ് എന്നിവർ മക്കളാണ്.
