മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ജനവിധി തേടുക വേങ്ങാട് പഞ്ചായത്തില്‍ നിന്ന്
കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗണ്‍ വാര്‍ഡിലാണ് മത്സരിക്കുക. 2016-ൽ ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിണറായി വിജയനെതിരേ നിയമഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. കെപിസിസി എക്സിക്യുട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ നേരത്തെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗീകരിച്ച പാനലിനെതിരേ മത്സരിച്ചതോടെയായിരുന്നു പര്‍ട്ടി നടപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മമ്പറം ദിവാകരന്‍ തീരുമാനം എടുത്തിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ടതോടെ തീരുമാനത്തില്‍നിന്ന് പിന്‍മാറി. ഇതിന് ശേഷമാണ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.
