കോളയാട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
കോളയാട്: പഞ്ചായത്തിലെയുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. എം.മിനി(ആലച്ചേരി), സി. ജയരാജന് (മേനച്ചോടി), ഉഷ മോഹനന് (കക്കംതോട്) , പി.വി.കാര്‍ത്യായനി (ആര്യപ്പറമ്പ്), അമയ ദിനേശ് (വായന്നൂര്‍), സാജന് ചെറിയാന് (പുത്തലം), വിന്‍സി കട്ടക്കയം (വേക്കളം), കെ.വി.ജോസഫ് (കൊമ്മേരി), പി. സജീവന് (ഈരായിക്കൊല്ലി), സി.പി.ബിന്ദു (പെരുന്തോടി), എം.കെ.സുമ (പെരുവ), അന്ന ജോളി (ചങ്ങലഗേറ്റ്), കെ.പി.ഹസീന (കോളയാട്), രൂപ വിശ്വനാഥന് (പാടിപ്പറമ്പ്), എം.ബാലചന്ദ്രന്(എടയാര്‍) എന്നിവരാണ് പത്രികകള്‍ സമര്‍പ്പിച്ചത്. നേതാക്കളായ കെ.എം.രാജന്, എം.ജെ.പാപ്പച്ചന്, കെ.ഇസ്മയില്‍, ബിജു കാപ്പാടന്‍, അഷറഫ് തവരക്കാടന്‍, ടി.പി.കാസിം, ജോണ്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
