കൂത്തുപറമ്പിൽ വൻ മദ്യ വേട്ട
കൂത്തുപറമ്പ്: ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ വിജേഷിനെ നേതൃത്വത്തിൽ കുട്ടിമാക്കൂൽ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 41.500 ലിറ്റർ പുതുച്ചേരി മദ്യവുമായി കർണാടക സ്വദേശി പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരിൽ അബ്കാരിചട്ട പ്രകാരം കേസെടുത്തു. പ്രിവന്റ്റ്റീവ് ഓഫീസർ സിപി ഷാജി, വി എൻ സതീഷ്, കെ ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സി ജിജീഷ്, കെ കെ സജീവ് എന്നിവർ സംഘത്തിൽ പങ്കെടുത്തു.
