ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 23-ന്
തളിപ്പറമ്പ്: ജില്ലാ പഞ്ചഗസ്തി ചാമ്പ്യൻഷിപ്പ് 23ന് ഞായറാഴ്ച തളിപ്പറമ്പിൽ നടക്കും. ആം റസലിങ് അസോസിയേഷൻ നേതൃത്വത്തിൽ തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിലാണ് മത്സരം. സബ്ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, അംഗപരിമിതർ, ഗ്രാൻഡ് മാസ്റ്റേഴ്സ് എന്നീ ഇനങ്ങളിൽ ഇടതുകൈ, വലംകൈ തുടങ്ങി 200ൽ പരം കാറ്റഗറിയിൽ മത്സരങ്ങൾ നടക്കും.21ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847 843 984.
