പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

Share our post

മിടുക്കരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം. വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുമാണ് ഈ പുതിയ സ്കോളർഷിപ്പ്. ഒരു വർഷത്തേക്ക് പ്രതിമാസം 1000 രൂപ വീതമാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. 18 വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസാണ്. പ്ലസ്ടു, വിഎച്ച്എസ് സി , ഐടിഐ ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ കോഴ്സുകൾക്ക്ക ശേഷം നൈപുണ്യ കോഴ്സുകൾ പഠിക്കുന്നവരോ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാറിന് കീഴിലെ സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയാറെടുപ്പ് നടത്തുന്നവരോ ആയിരിക്കണം അപേക്ഷകർ. ആദ്യം അപേക്ഷിക്കുന്ന5 ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമം നോക്കിയാണ് അനുവദിക്കുക. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത്. http:// eemployment.kerala.gov.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. HELPLINE NUMBER 0471-2301389


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!