പാലോട്ടുപള്ളിയിൽ സ്കൂട്ടർ കത്തി നശിച്ചു
മട്ടന്നൂർ: പാലോട്ടുപള്ളിയിൽ സ്കൂട്ടർ കത്തി നശിച്ചു. വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച സ്കൂട്ടറാണ് ബുധൻ രാത്രി എട്ടോടെ കത്തി നശിച്ചത്. തകരാർ പരിഹരിക്കാനായി ആറളം സ്വദേശി നൗഷാദ് സ്കൂട്ടർ വർക്ക് ഷോപ്പിൽ എത്തിച്ചതായിരുന്നു. ഇതിനിടെയാണ് പുക ഉയരുകയും തീപിടിക്കുകയും ചെയ്തത്. തീ പടരുന്നത് കണ്ട വർക് ഷോപ്പ് ജീവനക്കാരും സമീപത്ത് ഉള്ളവരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.
